ശിവനേയും അഞ്ജലിയേയും അടുപ്പിക്കാനായി ദേവിയുടെ പുതിയ പദ്ധതി,വരാനിരിക്കുന്ന രസകരമായ പ്രണയനിമിഷങ്ങൾ
മിനിസ്ക്രീൻ പ്രേക്ഷകരുടെ ഏറ്റവും പ്രിയപ്പെട്ട പരമ്പരയാണ് സാന്ത്വനം. കുടുംബബന്ധങ്ങളുടെ സ്നേഹത്തിന്‌റെ കഥ പറയുന്ന പരമ്പര സാധാരണ കണ്ടു വരുന്ന പരമ്പരകളിൽ നിന്ന് വ്യത്യസ്തമായി രസകരമായിട്ടാണ് ഒരുക്കിയിരിക്കുന്നത്. കഥയിൽ പുതുമയില്ലെങ്കിലും വ്യത്യസ്തമായ അവതരണ ശൈലിയാണ് സാന്ത്വനത്തിനെ പ്രേക്ഷകരുടെ പ്രിയപ്പെട്ടതാക്കുന്നത്. 2020ൽ ആരംഭിച്ച പരമ്പര റേറ്റിങ്ങിൽ രണ്ടാം സ്ഥാനത്താണിപ്പോൾ സാന്ത്വനം.
സന്ത്വനത്തിൽ പ്രേക്ഷകരുടെ ഏറ്റവും ന്പ്രിയപ്പെട്ട ജോഡിയാണ് ശിവഞ്ജലി. വിവാഹത്തിന്മുൻപ് തന്നെ കീരിയും പാമ്പുമായിരുന്ന ഇവർ ശേഷവും അങ്ങനെ തന്നെയാണ്. പരസ്പരം ഇഷ്ടമുണ്ടെങ്കിലും പ്രകടിപ്പിക്കാൻ ഇരുവരും ഒരുക്കമല്ല. എന്നാൽ ഇപ്പോൾ ശിവനും അഞ്ജലിയും തമ്മിലുള്ള മഞ്ഞ് ഉരുകി തുടങ്ങിയിരിക്കുകയാണ്. ഇവരുടെ ഉള്ളിലുള്ള ഇഷ്ടം പുറത്തു കൊണ്ടുവരാൻ ബാലനും ദേവിയും കുടുംബാംഗങ്ങളുമെല്ലാം ഒന്നടങ്കം ശ്രമിക്കുന്നുമുണ്ട്. ഈ ശ്രമങ്ങളൊക്കെ വിജയം കണ്ട് തുടങ്ങിയിരിക്കുകയാണ്.
പ്രേമിച്ച് വിവാഹം കഴിച്ചവരാണ് ഹരിയും ( ബാലന്റെ രണ്ടാമത്തെ സഹോദരൻ) അപർണയും. സമ്പന്ന കുടുംബത്തിൽ ജനിച്ച് വളർന്ന അപർണ്ണയും ഹരിയും തമ്മിൽ എന്നും അഭിപ്രായ വ്യത്യാസങ്ങലാണ്. ഇപ്പോഴിതാ ഹരിയ്ക്ക് ഉപദേശവുമായി ശിവൻ എത്തുകയാണ്. വിവാഹം കഴിഞ്ഞിട്ടും ദാമ്പത്യ ജീവിതം ആരംഭിച്ചിട്ടില്ലാത്ത ശിവനാണ് ഹരിയ്ക്ക് ഉപദേശവുമായി എത്തുന്നത്. വിവാഹ ജീവിതത്തെ കുറിച്ച് ഉപദേശിക്കുന്ന ശിവനെ ഹരി കണക്കിന് ട്രോളുന്നുമുണ്ട്. തിരിച്ച് അപർണയെ അഞ്ജലിയും ഉപദേശിക്കുന്നുണ്ട്.
വെറുപ്പ് മാറി പരസ്പപരം അടുത്ത് കൊണ്ടിരിക്കുന്ന അഞ്ജലിയേയും ശിവനേയും ഒന്നിപ്പിക്കാനുള്ള ചെറിയ പണി ഒപ്പിക്കുകയാണ് ദേവി ഇപ്പോൾ. ഇരുവരേയും ഒന്നിപ്പിക്കുന്നതിന്റെ ഭാഗമായി രണ്ടു പേരേയും വീട്ടിൽ തനിച്ചാക്കി ദേവി വീട്ടിൽ നിന്ന് അല്പനേരം മാറി നിൽക്കുകയാണ്. ദേവി വീട്ടിൽ മടങ്ങി എത്തുമ്പോൾ ഈ കലിപ്പനും കാന്താരിയു ഒന്നാകുമോ അതേ അടിച്ച് പിരിയുമോ എന്ന് കണ്ട് തന്നെ അറിയാം. എന്തായാലും പ്രമൊ വൈറലായിട്ടുണ്ട്.