Santhwanam serial today full episode
Santhwanam 10th March 2021 full episode
എപ്പിസോഡ് തുടങ്ങുമ്പോൾ തന്നെ കാണിക്കുന്നത് അഞ്ജലിയും ദേവിയും സംസാരിച്ചിരിക്കുന്നതാണ്. അഞ്ചു പറയുകയാണ് ദേവിയോട് ഈ ടൂറിന്റെ ആവശ്യം ഉണ്ടായിരുന്നില്ല, പുള്ളിക്കാരന് തീരെ താൽപ്പര്യം ഇല്ലെന്നൊക്കെ.അപ്പോൾ ദേവി പറയുകയാണ് നി എന്താ ഇങ്ങനൊക്കെ സംസാരിക്കുന്നെ ഞാനും ബാലേട്ടനും കൂടി ഇങ്ങനെ ഓരോ സന്ദർഭങ്ങൾ മനപൂർവം ഉണ്ടാകുന്നതാണ് നിങ്ങൾ രണ്ടുപേരും ഒന്നിക്കാൻ വേണ്ടി അതുകൊണ്ട് നി വേഗം പോയി ഡ്രെസ്സ് ഒക്കെ പാക്‌ചെയ്ത് വെക്ക് .അപ്പോൾ അഞ്ചു പറയുകയാണ് 2 ദിവസം ഈ വീട് വിട്ട് പോകുന്ന കാര്യം എനിക്ക് ആലോചിക്കാനെ വയ്യ പിന്നെയല്ലേ പുള്ളിക്കാരന്റെ കാര്യം.. എന്തായാലും ഞാനൊന്ന് ആലോചിക്കട്ടെ എന്നും പറഞ്ഞ് അഞ്ചു അകത്തോട്ട് പോവുകയാണ് .
സ്ക്രീനിൽ പിന്നീട് കാണിക്കുന്നത് ജയന്തിയും സാവിത്രിയും ആണ്. രണ്ടുപേരും അപർണയുടെ ടൂർ പോകുന്നത് എങ്ങനെയെങ്കിലും മുടക്കണം എന്ന ആഗ്രഹത്തോടെ സാന്ത്വനം വീട്ടിലോട്ടു ചെല്ലുകയാണ്. ജയന്തി പറയുകയാണ് സാവിത്രിയുടെ എങ്ങനെയെങ്കിലും അവരുടെ ടൂർ മുറിക്കണം അങ്ങനെ ഇപ്പോൾ അവർ മാത്രം സന്തോഷിക്കേണ്ട.. സാന്ത്വനം വീട്ടിലോട്ട് കയറിച്ചെല്ലുമ്പോൾ തന്നെ അഞ്ജുവിനോട് സംസാരിക്കുകയാണ്. അമ്മയും മകളും കുശലം പറഞ്ഞതിനുശേഷം അവർ അകത്തോട്ടു ചെല്ലുകയാണ്. ജയന്തി നേരെ അപർണ്ണയുടെ മുറിയിലേക്ക് പോയി അപർണയുടെ കാര്യങ്ങളൊക്കെ ചോദിച്ച അറിയുമ്പോൾ അഞ്ജലിയും ശിവനും കൂടി ഞങ്ങളോടൊപ്പം ടൂറിന് വരുന്ന കാര്യം ജയന്തി അറിയുന്നു. ഇത് കേൾക്കുമ്പോഴേക്കും ജയന്തി വേഗം ഓടിച്ചെന്ന് സാവിത്രിയെ കാര്യം അറിയിക്കുന്നു. ഈ കാര്യം അറിഞ്ഞതോടെ സാവിത്രി ആകെ പ്രശ്നം ഉണ്ടാക്കുകയാണ്. ഒരിക്കൽ എന്റെ മോളെ അവനോടൊപ്പം അയച്ച തന്നെ എന്റെ മോൾക്ക് നല്ല പരിക്ക് പറ്റിയിട്ടുണ്ട്. ഇതിപ്പോൾ മൂന്നാർ അവിടെ വലിയ പാറകളും കുന്നുകളും ഒക്കെ ഉണ്ടാകും പിടിച്ച് തള്ളിയിട്ടാൽ ആര് സമാധാനം പറയും അതുകൊണ്ട് അവനൊപ്പം എന്റെ മോളെ അയക്കാൻ ഞാൻ സമ്മതിക്കില്ല എന്നൊക്കെ പറയുകയാണ് സാവിത്രി ഇത് കേൾക്കുമ്പോഴേക്കും അഞ്ജുവിന് ആകെ സങ്കടം തോന്നുകയാണ് അമ്മേ ഇങ്ങനെ ഒന്നും പറയല്ലേ ഞാൻ ഒന്ന് പോയി വന്നോട്ടെ എന്ന് പറയുകയാണ് അഞ്ചു നീയെവിടെ മിണ്ടാതിരി എനിക്കറിയാം എന്തുചെയ്യണമെന്ന് ഈ വീട്ടിൽ തന്നെ നിങ്ങൾ പരസ്പരം കീരിയും പാമ്പും പോലെ പെരുമാറുന്നത് അതുകൊണ്ട് രണ്ടുപേരും നല്ല അടുപ്പത്തിൽ സ്നേഹത്തെയും ആവട്ടെ എന്നിട്ട് പോയാൽ മതി ടൂർ ഒക്കെ ഇത്രയും പറഞ്ഞുകൊണ്ട് ഇന്നത്തെ സീരിയൽ അവസാനിക്കുകയാണ്.