മകളുടെ വിവാഹമായപ്പോഴാണോ അമ്മയുടേതെന്ന് വിമര്‍ശകർ, ചന്ദനമഴ സീരിയല്‍ നടി യമുന രണ്ടാമതും വിവാഹിതയായി?
മിനിസ്‌ക്രീന്‍ പ്രേക്ഷകരുടെ ഇഷ്ടനായികയായ യമുന തന്റെ വിവാഹമോചനത്തെ കുറിച്ച് കഴിഞ്ഞ വര്‍ഷമാണ് സോഷ്യൽ മീഡിയയിലൂടെ പ്രേക്ഷകർക്ക് മുമ്പിൽ വെളിപ്പെടുത്തുന്നത്. മക്കളുടെ സമ്മതത്തോട് കൂടിയാണ് ആ തീരുമാനമെന്നും വലിയ പിന്തുണയാണ് പുറംലോകത്ത് നിന്ന് ലഭിച്ചതെന്നും യമുന മുമ്പ് പറഞ്ഞിരുന്നു. എന്നാലിപ്പോള്‍ യമുന വീണ്ടും വിവാഹിതയായി എന്ന വാർത്തയാണ് സോഷ്യല്‍ മീഡിയയിലൂടെ പുറത്ത് വന്നിരിക്കുന്നത്.
സീരിയല്‍ നടി യമുന വീണ്ടും വിവാഹിതയായി എന്നാണ് യുട്യൂബ് ചാനലുകളിലൂടെ വാര്‍ത്തകള്‍ വന്നത്. കൊല്ലൂര്‍ മൂകാംബിക ക്ഷേത്രത്തില്‍ വച്ച് നടന്നതെന്ന് സൂചിപ്പിച്ച് കൊണ്ടുള്ള വിവാഹത്തിന്റെ വീഡിയോ പുറത്ത് വന്നിരുന്നു. വിവാഹവേഷത്തില്‍ ഭര്‍ത്താവിന്റെ കൈപിടിച്ച് ക്ഷേത്രത്തില്‍ നില്‍ക്കുന്ന യമുനയുടെ ചിത്രങ്ങളും വൈറലായി പ്രചരിക്കുകയാണ്. അമേരിക്കയിലെ സൈക്കോ തെറാപ്പിസ്റ്റായ ദേവനാണ് ഭര്‍ത്താവെന്നും പറയുന്നു. വിവാഹത്തിനെത്തിയവരെല്ലാം മാസ്ക് വെച്ചിട്ടുള്ളതിനാൽ അടുത്തിടെ നടന്ന വിവാഹമാണെന്ന് കൂടി വ്യക്തമാവുന്നുണ്ട്.
വീണ്ടും ജ്വാലയായി എന്ന സീരിയയിലെ വില്ലത്തി വേഷത്തിലൂടെയാണ് നടി യമുന മിനിസ്ക്രീനിൽ എത്തുന്നത്. ശേഷം ചന്ദനമഴയിലെ മധുമതിയായി വന്നും യമുന ശ്രദ്ധിക്കപ്പെട്ടു. അന്‍പതിലധികം സീരിയലുകളും നാല്‍പ്പത്തിയഞ്ച് സിനിമകളിലും അഭിനയിച്ചിട്ടുള്ള യമുന സിനിമാ സംവിധായകനായ എസ്.പി മഹേഷിനെയാണ് ആദ്യം വിവാഹം കഴിച്ചത്. മാനസികമായി പൊരുത്തപ്പെട്ട് ജീവിച്ചു പോകാന്‍ സാധിക്കില്ല എന്ന് മനസ്സിലായപ്പോഴാണ് ഇരുവരും വേര്‍ പിരിയാന്‍ തീരുമാനിച്ചത്.മാത്രമല്ല പുതിയൊരു ബന്ധം ഉണ്ടെങ്കില്‍ എല്ലാവരെയും അറിയിക്കുമെന്നും നടി അന്ന് വ്യക്തമാക്കിയിരുന്നു. 'ഒരു റിലേഷന്‍ വന്നാലോ മറ്റൊരു വിവാഹത്തിന് തയ്യാറെടുത്താലോ താന്‍ അത് എല്ലാവരോടും തുറന്നു പറയും. ഒരിക്കലും അത് മറച്ചു വെക്കില്ലെന്നും നടി പറഞ്ഞിരുന്നു. എന്നാല്‍ വിവാഹവുമായി ബന്ധപ്പെട്ട് ഔദ്യോഗിക വിവരങ്ങളൊന്നും നടിയോ അവരുടെ കുടുംബാംഗങ്ങളോ ഇതുവരെ പുറത്ത് വിട്ടിട്ടില്ല. വരും ദിവസങ്ങളില്‍ കൂടുതല്‍ കാര്യങ്ങള്‍ അറിയാന്‍ കഴിയുമെന്ന് വിചാരിക്കുന്നു. ആമിയും ആഷ്മിയുമാണ് യമുനയുടെ മക്കള്‍.
യമുന വിവാഹിതയായെന്ന വാര്‍ത്തയ്ക്ക് വ്യാപകമായ വിമര്‍ശനങ്ങളാണ് ഉയരുന്നത്. മകള്‍ വിവാഹം കഴിക്കാന്‍ ആയപ്പോഴാണോ അമ്മ വിവാഹിതയാവുന്നത്? നിങ്ങള്‍ക്ക് ബോധമില്ലേ എന്നൊക്കെയാണ് ചിലരുടെയെങ്കിലും കമന്റ്. എന്നാല്‍ ശക്തമായ തീരുമാനങ്ങള്‍ കൊണ്ട് വ്യക്തി ജീവിതം മനോഹരമാക്കാന്‍ യമുനയ്ക്ക് സാധിക്കുമെന്നാണ് കൂടുതല്‍ പേരും ആശംസിക്കുന്നത്.